കണ്ണൂർ:- ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ 28-ന് 10 മുതൽ അഭിമുഖം നടത്തുന്നു.
എച്ച് ആർ എക്സിക്യുട്ടീവ്, എച്ച് ആർ മാനേജർ, അക്കൗണ്ടന്റ്, ഡോക്യുമെന്റഷേൻ അസിസ്റ്റന്റ്, ജർമൻ ട്രെയിനർ, കോഴ്സ് അഡ്വൈസർ, റിസപ്ഷനിസ്റ്റ്, കൗൺസലർ, റിലേഷൻസ് മാനേജർ അസിസ്റ്റന്റ്, ഭാഷാ പരിശീലക, എസ്കലേഷൻ മാനേജർ, ബിസിനസ് ഡിവലപ്മെന്റ് എക്സിക്യുട്ടീവ്, ഡിജിറ്റൽ മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്, വീഡിയോ കണ്ടന്റ് ക്രിയേറ്റർ, റീൽസ് സ്പെഷ്യലിസ്റ്റ്, പ്രോഡക്ട് ഫോട്ടോഗ്രാഫർ, വെബ് ഡിവലപ്പർ, ഗ്രാഫിക് ഡിസൈനർ, എസ് ഇ ഒ സ്പെഷ്യലിസ്റ്റ്, സോഷ്യൽ മീഡിയ മാനേജർ, സോളാർ ടെക്നീഷ്യൻ, വെൽഡർ, ഹെൽപ്പർ, മാർക്കറ്റിങ് എക്സിക്യുട്ടീവ്, മാർക്കറ്റിങ് അസോസിയേറ്റ് /ഔട്ട് ബൗണ്ട് എക്സ്പേർട്ട്സ് എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം.
പ്ലസ് ടു, ഡിഗ്രി, എം ബി എ, സി എ/ എ സി സി എ/ സി എം എ/ ബി കോം/ എം കോം, എം എ ഇംഗ്ലീഷ്, എം സി എ/ ബി സി എ, ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ/ സോളാർ എനർജി എൻജിനീയറിങ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
☎️0497 2707610, 6282942066
إرسال تعليق