യുവസംരംഭകർക്കായി അസാപ് കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ സഹകരണത്തോടെ 'ഡ്രീംവെസ്റ്റർ 2.0' പദ്ധതി സംഘടിപ്പിക്കുന്നു. വിദ്യാർഥികൾക്ക് സ്വന്തം ആശയങ്ങളെ സംരംഭങ്ങളായി മാറ്റാനുള്ള അവസരവും സാമ്പത്തിക പിന്തുണയും നൽകുകയാണ് ലക്ഷ്യം. ശിൽപശാലകൾ, ഡിസൈൻ തിങ്കിങ് വർക്ക് ഷോപ്പ്, ഐഡിയത്തോൺ മത്സരം എന്നീ മൂന്ന് ഘട്ടങ്ങളുണ്ടാവും. ബോധവത്കരണ ശിൽപശാലകൾ പൂർത്തിയായി. രണ്ടാംഘട്ടത്തിലെ സംസ്ഥാനതല ഐഡിയത്തോൺ മത്സരത്തിന് താൽപര്യമുള്ള വിദ്യാർഥികൾക്ക് മൂന്ന് മുതൽ അഞ്ച് വരെ അംഗങ്ങൾ ഉൾപ്പെടുന്ന ടീമുകളായി രജിസ്റ്റർ ചെയ്യാം. ഇവർക്കായി ശിൽപശാല സംഘടിപ്പിക്കും. കണ്ണൂർ ജില്ലയിൽ ചാല ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോളേജിൽ ഫെബ്രുവരി അഞ്ച്, ആറ് തീയതികളിലായിരിക്കും ശിൽപശാല. സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 ആശയങ്ങൾക്ക് അംഗീകാരവും ഒരു ലക്ഷം രൂപ വീതം സാമ്പത്തിക സഹായവും ലഭ്യിക്കും. മികച്ച ആശയങ്ങളുള്ള പ്രീ ഫൈനൽ, ഫൈനൽ ഇയർ വിദ്യാർഥികൾക്ക് https://connect.asapkerala.gov.in/events/12582 ലിങ്ക് വഴി ജനുവരി 31 വരെ അപേക്ഷിക്കാം. രജിസ്‌ട്രേഷൻ സൗജന്യമാണ്. ഫോൺ: 8921437131, 9495999641.
إرسال تعليق