ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ഫെബ്രുവരി 15ന് കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ മെഗാ തൊഴിൽ മേള പ്രയുക്തി 2025 സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മണി മുതൽ നടത്തുന്ന തൊഴിൽ മേളയിൽ എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈൽ, മാനേജ്മെന്റ്, ധനകാര്യം, മറ്റ് സേവന മേഖലകളിൽ നിന്നും 500ലധികം ഒഴിവുകളുമായി 40ലേറെ പ്രമുഖ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കും. എസ്എസ്എൽസി മുതൽ വിവിധ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾക്ക് https://docs.google.com/forms/d/e/1FAIpQLScBdFD-FyMTWlu27u_WKvd9-I5edkvvlHUhW0CVJgdKtKGdug/viewform ലിങ്ക് മുഖേന ഫെബ്രുവരി 14നകം പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 04972707610, 6282942066
إرسال تعليق