കണ്ണൂരിൽ വെള്ളച്ചാട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി


കണ്ണൂർ ആലക്കോട് കാപ്പിമല വെളളച്ചാട്ടത്തിൽ യുവാവിന്‍റെ മൃതദേഹം. വെളളത്തിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ ഉച്ചക്ക് രണ്ട് മണിയോടെ വിനോദസഞ്ചാരികളാണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആലക്കോട് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിലും യുവാവ് വെളളച്ചാട്ടത്തിൽ എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. ഒരു ബൈക്കും സ്ഥലത്തുണ്ട്. തളിപ്പറമ്പ് സ്വദേശിയാണ് യുവാവെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement