അഴീക്കോട്
അഴീക്കോട് ചാൽ ബീച്ച് ഫെസ്റ്റിന് തുടക്കമായി. കെ വി സുമേഷ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. അഴീക്കോട് പഞ്ചായത്ത് പ്രസിഡൻറ് കെ അജീഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി സരള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സി ജിഷ, വളപട്ടണം ഇൻസ്പെക്ടർ ടി പി സുമേഷ്, കെ ഗിരീഷ് കുമാർ, പുതിയാണ്ടി പവിത്രൻ, ഡോ. എൻ കെ സൂരജ്, സി എച്ച് സജീവൻ,
കെ എം സപ്ന, ഇ പി യോഗേഷ് എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ ഇ ശിവദാസൻ സ്വാഗതവും കെ പി രഞ്ചിത്ത് നന്ദിയും പറഞ്ഞു. നാട്ടുകൂട്ടായ്മയുടെ കലാസന്ധ്യയും അരങ്ങേറി. ജനുവരി രണ്ടുവരെയാണ് ഫെസ്‌റ്റ്.
إرسال تعليق