മാടത്തിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിൽ ഇടിച്ച് തകർന്നു



ഇരിട്ടി: ഇരിട്ടി- കൂട്ടുപുഴ റൂട്ടിൽ മാടത്തിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിൽ ഇടിച്ചു തകർന്നു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഇരിട്ടി ഭാഗത്തുനിന്നും കൂട്ടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ചെറിയ മരം ഇടിച്ച് മുറിച്ച ശേഷം വൈദ്യുതി തൂണിനിടയിലൂടെ മൺതിട്ടയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഈ സമയത്തു വാഹനത്തിൽ വയനാട് സ്വദേശി കാർ ഡ്രൈവർ സുരേന്ദ്രൻ മാത്രമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു

Post a Comment

أحدث أقدم

Join Whatsapp

Advertisement