സംസ്ഥാനത്തെ 11 ജില്ലകളിലെ 31 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പുകള്‍ ഡിസംബര്‍ 10ന് നടക്കും


സംസ്ഥാനത്തെ 11 ജില്ലകളിലെ 31 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പുകള്‍ ഡിസംബര്‍ 10ന് നടക്കും. ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ്, നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, മൂന്ന് നഗരസഭാ വാര്‍ഡ്, 23 പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.വോട്ടെടുപ്പിനായി 192 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കുന്നത്. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍


തിരുവനന്തപുരം: വെള്ളറട, കരിക്കാമന്‍കോട് (19)


കൊല്ലം: വെസ്റ്റ് കല്ലട നടുവിലക്കര (8), കുന്നത്തൂര്‍ തെറ്റിമുറി (5), ഏരൂര്‍ ആലഞ്ചേരി (17), തേവലക്കര കോയിവിള തെക്ക് (12), പാലക്കല്‍ വടക്ക് (22), ചടയമംഗലം പൂങ്കോട് (5)
പത്തനംതിട്ട: കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊള്ളൂര്‍ (13), പന്തളം ബ്ലോക്ക്പഞ്ചായത്തിലെ വല്ലന (12), നിരണം കിഴക്കുംമുറി (7), എഴുമറ്റൂര്‍ ഇരുമ്പുകുഴി (5), അരുവാപ്പുലം പുളിഞ്ചാണി (12)


ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ വളവനാട് (1), പത്തിയൂര്‍ എരുവ (12)


കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിലെ കുഴിവേലി (16), അതിരമ്പുഴ പഞ്ചായത്ത് -ഐടിഐ (3)

ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ കഞ്ഞിക്കുഴി (2), കരിമണ്ണൂര്‍ പന്നൂര്‍ (9)


തൃശൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭയിലെ ചേരമാന്‍ മസ്ജിദ് (41), ചൊവ്വന്നൂര്‍ പൂശപ്പിള്ളി (3), നാട്ടിക ഗോഖലെ (9)


പാലക്കാട്: ചാലിശ്ശേരി ചാലിശ്ശേരി മെയിന്‍ റോഡ് (9), തച്ചമ്പാറ കോഴിയോട് (4), കൊടുവായൂര്‍ കോളോട് (13)



മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് (31), മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം (49), തൃക്കലങ്ങോട് മരത്താണി (22), ആലംകോട് പെരുമുക്ക് (18)


കോഴിക്കോട്: കാരശ്ശേരി ആനയാംകുന്ന് വെസ്റ്റ് (18)


കണ്ണൂര്‍: മാടായി മാടായി (6), കണിച്ചാര്‍ ചെങ്ങോം (6)

Post a Comment

أحدث أقدم

Join Whatsapp

Advertisement