ഇരിട്ടി: പടിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പടിയൂര്‍ കല്യാട് പഞ്ചായത്ത് ബാലസൗഹൃദഗ്രാമം എന്നിവയുടെ നേതൃത്വത്തില്‍ പ്രകൃതി ദുരന്തങ്ങളും കുട്ടികളും എന്ന വിഷയത്തില്‍ നടത്തിയ ശില്പശാല പടിയൂര്‍ കല്ല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം. സന്തോഷ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.പ്രേമരാജന്‍, പ്രധാനാധ്യാപകന്‍ വി.വി. സുരേഷ്‌കുമാര്‍, എസ്എംസി ചെയര്‍മാന്‍ സി.കെ. ഷാജി, പിടിഎ വൈസ് പ്രസിഡന്റ് രാജീവന്‍, സ്‌കൂള്‍ കൗണ്‍സലര്‍ എം. സെമീന, സോഷ്യല്‍ വര്‍ക്കര്‍ അയന രാജ്, ഔട്ട് റീച്ച് വര്‍ക്കര്‍ മജിഷ എന്നിവര്‍ പ്രസംഗിച്ചു. കില ഡിസിഎടി പ്രൊജക്ട് ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍, കെ. അഖിന ചന്ദ്രന്‍ വിഷയാവതരണം നടത്തി.
إرسال تعليق