കേരള സംസ്ഥാന വനിതാ വികസന കോർപറേഷന്റെ ജില്ലാ തല വായ്പാ മേള യുടെ ഉദ്ഘാടനവും മുണ്ടേരി ഗ്രാമപഞ്ചായത്ത് സിഡിഎസിനുള്ള മൈക്രോ ഫിനാൻസ് വായ്പാ വിതരണവും കാഞ്ഞിരോട് വീവേഴ്‌സ് സൊസൈറ്റി ഹാളിൽ ചെയർപേഴ്‌സൺ റോസക്കുട്ടി ടീച്ചർ നിർവഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ പ്രമീള മുഖ്യാതിഥിയായി. മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ അനിഷ അധ്യക്ഷതയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുൾ നസീർ, സി ലത, ഗീത ടീച്ചർ, അംഗങ്ങളായ ഇ.കെ ചാന്ദ്‌നി, മുഹമ്മദ് അലി, കോർപറേഷൻ ബോർഡ് അംഗം വി.കെ പ്രകാശിനി, എംഡി വിസി ബിന്ദു, മേഖലാ മാനേജർ ഫൈസൽ മുനീർ, ജില്ലാ കോഓർഡിനേറ്റർ റെമി ടി ആർ, സി ഡി എസ് ചെയർപേഴ്‌സൺ കെ ഷമ്മി, കാഞ്ഞിരോട് വീവേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് എം പവിത്രൻ എന്നിവർ സംസാരിച്ചു.
മുണ്ടേരി ഗ്രാമ പഞ്ചായത്തിലെ 54 കുടുംബശ്രീ ഗ്രൂപ്പുകളിലെ 612 അംഗങ്ങൾക്കായി മൂന്ന് കോടി രൂപയുടെ വായ്പ വിതരണം ചെയ്തു. ഈ വായ്പാ ഉപയോഗിച്ച് ഹോട്ടൽ, കാറ്ററിംഗ് യൂണിറ്റ്, ഫുഡ് പ്രോസസിംഗ് യൂണിറ്റ്, തയ്യൽ യൂണിറ്റ് ഉൾപ്പടെയുള്ള നിരവധി പദ്ധതികളാണ് കുടുംബശ്രീ ഗ്രൂപ്പുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്.
إرسال تعليق