ആറളം ഫാം കോർപറേഷൻ പ്രവർത്തനം ശക്തിപ്പെടുത്തണം



കീഴ്‌പ്പള്ളി: ആറളം ഫാം കോർപറേഷൻ പ്രവർത്തനത്തെയും ആറളം ഫാം പുനരധിവാസ മേഖലയെയും ശക്തിപ്പെടുത്തണമെന്ന്‌ സിപിഐ എം ഇരിട്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഇരിട്ടി താലൂക്ക്‌ ആശുപത്രിയിൽ പ്രസവ ശുശ്രൂഷാ വിഭാഗം പ്രവർത്തനക്ഷമമാക്കുക, കേരളത്തിലെ സഹകരണ മേഖലയെ ശക്തിപ്പെടുത്തുക, ഗ്രാമീണ റോഡുകളുടെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക, മലയോര മേഖലയിലെ വന്യജീവി പ്രശ്‌നങ്ങൾക്ക്‌ ശാശ്വത പരിഹാരം കാണുക, മൂല്യവർധിത കാർഷികോൽപ്പന്ന വ്യവസായം മലയോര മേഖലയിൽ ആരംഭിക്കുക, മലയോര ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തി സമഗ്ര പദ്ധതി നടപ്പാക്കുക, കരിന്തളം–- വയനാട്‌ 400 കെവി പവർ ഹൈവേയുമായി ബന്ധപ്പെട്ട്‌ ജനങ്ങളുടെ ആശങ്ക പരിഹരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
32 പേർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജനും ഏരിയാ സെക്രട്ടറി കെ. വി. സക്കീർ ഹുസൈനും ചർച്ചയ്‌ക്ക്‌ മറുപടി പറഞ്ഞു. കേന്ദ്രകമ്മിറ്റിയംഗം കെ. കെ. ശൈലജ, സംസ്ഥാനകമ്മിറ്റിയംഗം വത്സൻ പനോളി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം. സുരേന്ദ്രൻ, ടി. ഐ. മധുസൂദനൻ, പി. ഹരീന്ദ്രൻ, പി. പുരുഷോത്തമൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ. ശ്രീധരൻ, ബിനോയ്‌ കുര്യൻ എന്നിവർ സംസാരിച്ചു. പി. പി. അശോകൻ നന്ദി പറഞ്ഞു.
 പൊതുസമ്മേളനം കീഴപ്പള്ളി ടൗണിലെ ബേബി ജോൺ പൈനാപ്പിള്ളിൽ നഗറിൽ സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. ഏരിയാ സെക്രട്ടറി കെ. വി. സക്കീർ ഹുസൈൻ അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റിയംഗം വത്സൻ പനോളി, കെ. ശ്രീധരൻ, ബിനോയ്‌ കുര്യൻ എന്നിവർ സംസാരിച്ചു. കെ. കെ. ജനാർദനൻ സ്വാഗതം പറഞ്ഞു. അത്തിക്കൽ കേന്ദ്രീകരിച്ച്‌ റെഡ്‌ വളന്റിയർ മാർച്ചും ബഹുജന പ്രകടനവുമുണ്ടായി.

Post a Comment

أحدث أقدم

Join Whatsapp

Advertisement