എക്സിബിഷൻ സ്റ്റാളുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ഉൾപ്പെടെ വീട്ടുപറമ്പിൽ കുഴിച്ചിട്ടു പതിനായിരം രൂപ പിഴയിട്ട് എൻഫോസ്‌ഴ്‌സ്‌മെന്റ് സ്‌ക്വാഡ്

 

തില്ലങ്കേരി: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ്സ് സ്ക്വാഡ് തില്ലങ്കേരി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ വീട്ടുപറമ്പിൽ കുഴിച്ചിട്ട മാലിന്യങ്ങൾ കണ്ടെടുത്തു. തില്ലങ്കേരിയിലെ എൻ. ഹുസൈന്റെ വീട്ടുപറമ്പിൽ നിന്നാണ് കുഴിച്ചിട്ട നിലയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കം ജൈവ - അജൈവ മാലിന്യങ്ങൾ കണ്ടെത്തിയത്. ഇതിനെത്തുടർന്ന് ഇയാളിൽ നിന്നും പതിനായിരം രൂപ പിഴ ചുമത്താനും പ്ലാസ്റ്റിക് മാലിന്യങ്ങൾ മുഴുവൻ വീണ്ടെടുത്ത് കഴുകി ഹരിതകർമ്മ സേനക്ക് കൈമാറാനും സ്‌ക്വാഡ് നിർദ്ദേശം നൽകി. 
  ജില്ലകളിൽ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പ്രദർശനങ്ങളിലും മേളകളിലും താൽക്കാലിക ഭക്ഷണശാലകൾ കരാറെടുത്തു നടത്തിവരുന്ന ആളാണ് തില്ലങ്കേരി സ്വദേശിയായ ഹുസൈൻ. കഴിഞ്ഞ ഓണക്കാലത്ത് കണ്ണൂർ നഗരത്തിൽ ഇദ്ദേഹത്തിൻ്റെ താൽക്കാലിക ഭക്ഷണശാലയിൽ പരിശോധന നടത്തിയപ്പോൾ അതുമായി ബന്ധപ്പെട്ട ജൈവ അജൈവമാലിന്യങ്ങൾ സ്വന്തം സ്ഥലമായ തില്ലങ്കേരിയിൽ കൊണ്ടുപോയി സംസ്കരിക്കുകയാണെന്ന മറുപടിയാണ് സ്ക്വാഡിന് നൽകിയത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ പോലും അതാതിടങ്ങളിലെ ഹരിത കർമ്മ സേനയ്ക്ക് നൽകിയിരുന്നില്ലെന്നും സ്ക്വാഡ് കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം തില്ലങ്കേരി പഞ്ചായത്തിലെത്തിയ ജില്ലാ എൻഫോഴ്സ്മെന്റ്സ് സ്ക്വാഡ് ഹുസൈന്റെ പുരയിടം പരിശോധിച്ചപ്പോൾ കരിമ്പിൻചണ്ടി, വാഴയില തുടങ്ങിയ ജൈവമാലിന്യങ്ങൾക്കൊപ്പം പാൽ കവറുകൾ, എണ്ണ കവറുകൾ, പ്ലാസ്റ്റിക്ക് ഷീറ്റുകൾ, പ്ലാസ്റ്റിക്ക് കുപ്പികൾ, പ്ളാസ്റ്റിക്ക് ആവരണമുള്ള നിരോധിത പേപ്പർ പ്ലേറ്റുകൾ, കപ്പുകൾ തുടങ്ങിയവ പ്ളാസ്റ്റിക്ക് കവറിൽ നിറച്ച് കുഴിച്ചുമൂടിയതായി കണ്ടെത്തി. ഇതിനെത്തുടനാണ് പതിനായിരം രൂപ പിഴ ചുമത്താനും പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ വീണ്ടെടുത്ത് വൃത്തിയാക്കി ഹരിത കർമ്മസേനയ്ക്ക് നൽകാനും സ്ക്വാഡ് നിർദ്ദേശം നൽകിയത്.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെൻറ് സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ. അജയകുമാർ, ഷരീകുൽ അൻസാർ, കെ. വിനോദൻ എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement