വായ്പാമേള ഉദ്ഘാടനവും മൈക്രോഫിനാൻസ് വായ്പാ വിതരണവും 27 ന്
സംസ്ഥാന വനിതാ വികസന കോർപറേഷന്റെ കണ്ണൂർ ജില്ലാതല വായ്പാമേള നവംബർ 27 ന് നടക്കും. മേളയുടെ ജില്ലാതല ഉദ്ഘാടനവും മുണ്ടേരി ഗ്രാമ പഞ്ചായത്ത് സി ഡി എസിനുള്ള മൈക്രോ ഫിനാൻസ് വായ്പാ വിതരണവും കാഞ്ഞിരോട് വീവേഴ്സ് സൊസൈറ്റി ഹാളിൽ 27 ന് രാവിലെ പത്തിന് കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ റോസക്കുട്ടി ടീച്ചർ നിർവഹിക്കും. മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ അനിഷ അധ്യക്ഷയാവും. മുണ്ടേരി ഗ്രാമ പഞ്ചായത്തിലെ 54 കുടുംബശ്രീ ഗ്രൂപ്പുകളിലെ 612 അംഗങ്ങൾക്കായി മൂന്ന് കോടി രൂപയുടെ വായ്പയാണ് വിതരണം ചെയ്യുന്നത്. ഹോട്ടൽ, കാറ്ററിംഗ് യൂണിറ്റ്, ഫുഡ് പ്രോസസിംഗ് യൂനിറ്റ്, തയ്യൽ യൂണിറ്റ് ഉൾപ്പടെയുള്ള നിരവധി പദ്ധതികളാണ് വായ്പ ഉപയോഗിച്ച് കുടുംബശ്രീ ഗ്രൂപ്പുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്.
ഭിന്നശേഷി ദിനാഘോഷം: കായിക മത്സരങ്ങൾ ഡിസംബർ മൂന്നിന് നടക്കും
ലോക ഭിന്നശേഷി ദിനാഘോഷം ഉണർവ് -2024ന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ ബഡ്സ് സ്‌കൂൾ/ബിആർസി/സ്പെഷ്യൽ സ്‌കൂൾ, മറ്റ് ഭിന്നശേഷി വിഭാഗക്കാർ എന്നിവരെ പങ്കെടുപ്പിച്ച് കായിക മത്സരങ്ങൾ നടത്തുന്നു. കണ്ണൂർ ഡിഎസ്‌സി ഗ്രൗണ്ടിൽ ഡിസംബർ മൂന്നിന് രാവിലെ 8.30 മുതൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും. നവംബർ 30 ന് വൈകീട്ട് അഞ്ച് വരെ രജിസ്ട്രേഷൻ നടത്താം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കില്ല. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മത്സരം നടത്തും. ഒരു മത്സരാർഥിക്ക് രണ്ട് മത്സരയിനങ്ങളിൽ പങ്കെടുക്കാം. മത്സരയിനങ്ങളിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് സ്പെഷ്യൽ സ്‌കൂളുകൾ, മറ്റ് ഭിന്നശേഷി വിഭാഗക്കാർ എന്നിവർ കണ്ണൂർ സിവിൽസ്റ്റേഷൻ എഫ് ബ്ലോക്കിലെ ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി നേരിട്ടോ, dsjokannur@gmail.com ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടണം. പേര്, പങ്കെടുക്കുന്ന മത്സരയിനം, ഫോൺ നമ്പർ എന്നിവ സഹിതം വിശദ വിവരങ്ങൾ സമർപ്പിക്കണം. ഫോൺ: 8281999015
അപേക്ഷ ക്ഷണിച്ചു
ക്ഷീര വികസന വകുപ്പ് ജില്ലാ പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന 'വനിതാ ഗ്രൂപ്പുകൾക്ക് ചാണകം ഉണക്കിപൊടിച്ച് മാർക്കറ്റിംഗ് ചെയ്യുന്ന യൂനിറ്റ് സ്ഥാപിക്കൽ' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബർ അഞ്ച് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂനിറ്റുമായോ 8075804159 എന്ന നമ്പറിലോ ബന്ധപ്പെടാം.
അപേക്ഷ ഓൺലൈനായി സ്വീകരിക്കും
ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ, പിഎച്ച്എച്ച് (പിങ്ക്) കാർഡുകളാക്കി മാറ്റുന്നതിനുളള അപേക്ഷകൾ നവംബർ 25 മുതൽ ഡിസംബർ പത്ത് വരെ ഓൺലൈനായി സ്വീകരിക്കും. ആവശ്യമായ രേഖകൾ സഹിതം അപേക്ഷകൾ അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് ഓൺലൈനായി സമർപ്പിക്കണം. ഫോൺ: 0497 2700552
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്‌മെന്റ് സെല്ലിന്റെ ഓഫീസിലേക്ക് മൾട്ടിഫങ്ഷണൽ പ്രിന്റർ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ ആറിന് ഉച്ചക്ക് 12 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ : 04972780226
ദർഘാസ് ക്ഷണിച്ചു
പയ്യന്നൂർ എകെഎഎസ് ഗവ. വി.എച്ച്.എസ്എസിലെ എസ്എസ്‌കെയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്മെന്റ് സെന്ററിലെ ഇലക്ട്രിക്ക് വെഹിക്കിൾ സർവ്വീസ് ടെക്‌നീഷ്യൻ കോഴ്‌സിന് ആവശ്യമായ സ്‌കൂട്ടറും അനുബന്ധ സാധനങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. ഫോൺ: 7902866367
ശിൽപശാല
എംഎസ്എംഇ മേഖലയിലെ കയറ്റുമതി ഇറക്കുമതി നടപടിക്രമങ്ങളെ കുറിച്ച് സംരംഭകർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റ് ത്രിദിന ശിൽപശാല സംഘടിപ്പിക്കുന്നു. ഡിസംബർ മൂന്ന് മുതൽ അഞ്ച് വരെ കളമശ്ശേരി കെ.ഐ.ഇ.ഡി.യുടെ ക്യാമ്പസിലാണ് പരിശീലനം . എംഎസ്എംഇ മേഖലയിലെ സംരംഭകർക്കും സംരംഭകരാകുവാൻ ആഗ്രഹിക്കുന്നവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. നവംബർ 30നകം http://kied.info/training-calender/ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890, 0484 2550322, 9188922785
إرسال تعليق