കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ ഓട്ടോറിക്ഷകളുടെ പാർക്കിംഗ് നമ്പർ പുനഃപരിശോധനയുമായി ബന്ധപ്പെട്ട് ഡിസംബർ രണ്ട് മുതൽ ആറ് വരെ വാഹനങ്ങളും വാഹന രേഖകളും പരിശോധിക്കുമെന്ന് കണ്ണൂർ ആർടിഒ അറിയിച്ചു. തോട്ടട ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ രാവിലെ പത്ത് മുതൽ ഉച്ച 12 വരെയാണ് പരിശോധന. കോർപറേഷൻ പരിധിയിൽ പാർക്കിംഗ് അനുവദിച്ച വാഹനങ്ങളുടെ ഉടമസ്ഥർ നിർദേശങ്ങൾ പാലിച്ച് നിർപേരിശോധനയ്ക്ക് ഹാജരാവണം. 2023 ഒന്നാംഘട്ടം മുതൽ പരിശോധന നടത്തിയ വാഹനങ്ങൾ വീണ്ടും വരേണ്ടതില്ല.
ഡിസംബർ രണ്ടിന് പാർക്കിംഗ് നമ്പർ ഒന്ന് മുതൽ 1000 വരെയും, മൂന്നിന് 1001 മുതൽ 2000 വരെയും, അഞ്ചിന് 2001 മുതൽ 3000 വരെയും, ആറിന് 3000ന് മുകളിൽ എന്നീ ക്രമത്തിലാണ് വാഹനങ്ങൾ ഹാജരാക്കേണ്ടത്.
നിർദേശങ്ങൾ: പെർമിറ്റിലുള്ളതു പ്രകാരം പാർക്കിംഗ് പ്ലേസ് മുൻഭാഗത്ത് ഇടതു വശത്തായി എഴുതണം. 2686ാം നമ്പർ വരെയുള്ളതും കണ്ണൂർ ടൗൺ പാർക്കിംഗ് പ്ലേസ് അനുവദിച്ചതുമായ വണ്ടികൾ മാത്രം മുൻഭാഗത്ത് ഗ്ലാസ് ഫ്രെയിം മുതൽ 40 സെ.മീ താഴോട്ട് മഞ്ഞ നിറം അടിക്കണം. കൂടാതെ കോർപ്പറേഷൻ എബ്ലം വരച്ച് പാർക്കിംഗ് നമ്പർ നാല് ഭാഗത്തും രേഖപ്പെടുത്തണം. വാഹനത്തിന്റെയും പെർമിറ്റിന്റെയും ഒറിജിനൽ രേഖകൾ പരിശോധനയ്ക്ക് ഹാജരാക്കണം. നിയമാനുസൃതമായി നിർദ്ദേശിച്ച പെയിന്റിംഗുകൾ മാത്രമേ വാഹനത്തിൽ പാടുള്ളൂ. വാഹനത്തിൽ ഫസ്റ്റ് എയ്ഡ് ബോക്‌സ് നിർബന്ധമായും ഉണ്ടാകണം. ഫോൺ : 0497 2700566
إرسال تعليق