കാന്റീൻ ജീവനക്കാരിക്ക് കോളജിന്റെ സ്‌നേഹവീട്; സ്പീക്കർ താക്കോൽ കൈമാറി




കല്ലിക്കണ്ടി എൻഎഎം കോളേജ് കാന്റീൻ ജീവനക്കാരി ജാനുവിന് കോളേജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന സ്‌നേഹവീടിന്റെ താക്കോൽദാനം നിയമസഭാ സ്പീക്കർ അഡ്വ എ.എൻ ഷംസീർ നിർവ്വഹിച്ചു. പഠന കാലത്ത് സ്നേഹവീട് നിർമ്മിച്ചു നൽകിയതിലൂടെ തികച്ചും മാതൃകാപരമായ പ്രവർത്തനമാണ് വിദ്യാർഥികൾ കാഴ്ചവെച്ചതെന്ന് സ്പീക്കർ പറഞ്ഞു. ജാനുവിന്റെ വർഷങ്ങളായുള്ള വീടെന്ന സ്വപ്നമാണ് കോളേജ് വിദ്യാർഥികളും മാനേജ്‌മെന്റും ജീവനക്കാരും ചേർന്ന് യാഥാർഥ്യമാക്കിയത്.
വിരമിച്ച ഓഫീസ് സൂപ്രണ്ട് അലി കുയ്യാലിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ഈ വർഷം യു.ജി.സി നെറ്റ് യോഗ്യത നേടിയ വിദ്യാർഥികൾക്കും റാങ്ക് ജേതാക്കൾക്കും സ്പീക്കർ ഉപഹാരം നൽകി. സ്നേഹ വീട് നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിച്ച എഞ്ചിനിയർ കബീർ കരിയാടിനെ ആദരിച്ചു.

കോളേജ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.പി.എ ഹമീദ് അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. ടി. മജീഷ്, പി.പി അബൂബക്കർ, മുൻ പ്രിൻസിപ്പൽമാരായ എൻ. കുഞ്ഞമ്മദ്, ഡോ പുത്തൂർ മുസ്തഫ, പാനൂർ നഗരസഭാ കൗൺസിലർ എൻ.എ കരീം, കോളേജ് കമ്മിറ്റി സെക്രട്ടറി സമീർ പറമ്പത്ത്, ഡോ വി.വി ഹബീബ്, കെ.പി മൂസ, ടി. അബൂബക്കർ, എം.കെ അബ്ദുൽ ഗഫൂർ, മുഹമ്മദ് അൽഫാൻ എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement