സർവ്വകലാശാല വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് : മാടായി കോളേജും കൃഷ്ണമേനോൻ വനിതാ കോളേജും ജേതാക്കൾ
മാടായി കോളേജിന്റെ ആഭിമുഖ്യത്തിൽ നടന്ന സർവ്വകലാശാല വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ മാടായി കോളേജും വനിതാ വിഭാഗത്തിൽ കൃഷ്ണമേനോൻ ഗവൺമെൻറ് കോളേജും ജേതാക്കളായി. പുരുഷ വനിതാ വിഭാഗങ്ങളിൽ ശ്രീനാരായണ കോളേജ് കണ്ണൂർ രണ്ടാം സ്ഥാനവും പയ്യന്നൂർ കോളേജ് മൂന്നാം സ്ഥാനവും നേടി. സർവ്വകലാശാല കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ ജോ ജോസഫ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ശ്രീ എം.വി ജോണി സമ്മാന വിതരണം നടത്തി. സർവകലാശാല കായിക വിഭാഗം അസിസ്റ്റൻറ് ഡയറക്ടർ ഡോ. അനൂപ് കെ വി, അക്കാദമിക്ക് കൗൺസിൽ മെമ്പർ പി. രഘുനാഥ് പ്രവീൺ മാത്യു എന്നിവർ സംസാരിച്ചു.
إرسال تعليق