കണ്ണൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു


കണ്ണൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. കണ്ണൂർ പിലാത്തറ ചെറുതാഴത്താണ് അപകടം ഉണ്ടായത്. കർണാടക ഹാസ്സൻ സ്വദേശികളായ 26 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. രാവിലെ ഏഴുമണിയോടെയാണ് അപകടം ഉണ്ടായത്.

റോഡിന് സമീപത്തെ വീടിന്റെ മതിലിനിടിച്ച് മറിഞ്ഞായിരുന്നു അപകടം ഉണ്ടായത് എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് വരികയായിരിന്നു തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതോടെ നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. അപകടത്തിൽ ആരുടേയും പരിക്ക് ഗുരുതരമല്ല.

Post a Comment

أحدث أقدم

Join Whatsapp

Advertisement