ചാല : ചാല ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി റിസ്വാൻ എ.പി (16) നെ സി.പി.എം നേതാവും എടക്കാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ ഇ.കെ സുരേശൻ, രാജൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ അക്രമിച്ചതായി പരാതി. അക്രമത്തിൽ പരിക്കേറ്റ റിസ്വാൻ കണ്ണൂർ ഗവ. ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ ഇ.കെ സുരേഷേൻ, രാജൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾക്കെതിരെ എടക്കാട് പോലീസ് സ്റ്റേഷനിൽ പരാതി വിദ്യാർത്ഥി നൽകി. വിദ്യാർത്ഥികൾക്ക് നേരെ എസ്.എഫ്.ഐ യും ഡി.വൈ.എഫ്.ഐ യും മാത്രമല്ല സി.പി.എം ഉന്നത നേതാക്കളടക്കം അക്രമം നടത്തുന്ന തരത്തിലേക്ക് അധഃപതിച്ചിരിക്കുകയാണെന്നും, എന്ത് വിലകൊടുത്തും ഇത്തരം അക്രമങ്ങളെ പ്രതിരോധിക്കാൻ നിർബന്ധിതമാവുമെന്നും കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് പ്രതിഷേധക്കുറിപ്പിലൂടെ അറിയിച്ചു.
إرسال تعليق