ഇരിട്ടി: ആറളം ഫാമിലെ ആനമതിൽ നിർമ്മാണം ഉടൻ പൂർത്തിയാക്കുക, ആദിവാസി പുരധിവാസ മേഖലയിലുള്ള കാട്ടാനകളെ വനത്തിലേക്ക് തുരത്തുക തുടങ്ങിയാവശ്യങ്ങൾ ഉന്നയിച്ച് ആദിവാസി ക്ഷേമസമിതി ( എ.കെ.എസ്) ആദിവാസി പുരധിവാസ മിഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസിന് മുന്നിൽ പോലീസ് മാർച്ച് തടഞ്ഞു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.ശ്രീധരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. എ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ്, വാർഡ് അംഗം മിനിദിനേശൻ, ആദിവാസി ക്ഷേമസമിതി ജില്ലാ പ്രസിഡന്റ് കെ.മോഹൻ, സി.പി.എം ഏരിയാ കമ്മിററി അംഗം കെ.കെ ജനാർദ്ദൻ,എ.കെ.എസ് നേതാക്കളായ കോട്ടി കൃഷ്ണൻ,പി.രാമചന്ദ്രൻ, രശ്മി എന്നിവർ സംസാരിച്ചു.
إرسال تعليق