എഴുപത്തൊന്നാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം തലശ്ശേരി സർക്കിൾ സഹകരണ യൂണിയൻ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. തലശ്ശേരി കോ-ഓപ്പ് റൂറൽ ബാങ്ക് ഇ നാരായണൻ ബാങ്ക്വറ്റ് ഹാളിൽ സമാപന സമ്മേളനം രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി. അനിൽ അധ്യക്ഷത വഹിച്ചു. റെയ്ഡ്‌കോ ചെയർമാൻ എം. സുരേന്ദ്രൻ, വി.എ. നാരായണൻ, എൻ.വി. രമേശൻ, ലതിക കെ. എന്നിവർ സംസാരിച്ചു.
നിക്ഷേപ സമാഹരണത്തിൽ മുൻപന്തിയിലെത്തിയ സർക്കിളിലെ സഹകരണ സ്ഥാപനങ്ങൾക്കുള്ള ഉപഹാരം മന്ത്രി വിതരണം ചെയ്തു. വിദ്യാർഥികൾ, സഹകരണ ജീവനക്കാർ, ഭരണസമിതിയംഗങ്ങൾ എന്നിവർക്കായി സംഘടിപ്പിച്ച കലാ കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ സി. രാമകൃഷ്ണൻ, സംസ്ഥാന സഹകരണ യൂണിയൻ മാനേജ്‌മെന്റ് കമ്മിറ്റിയംഗം സി.വി. ശശീന്ദ്രൻ എന്നിവർ വിതരണം ചെയ്തു. അസിസ്റ്റന്റ് രജിസ്ട്രാർ എ.കെ.ഉഷ സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടർ പ്രജിത്ത് ഭാസ്‌ക്കർ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന സെമിനാറിൽ സഹകരണ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം എന്ന വിഷയം കോ. ഓപ്പ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം ഡയറക്ടർ എം.വി. ശശികുമാർ അവതരിപ്പിച്ചു. കെ.പത്മനാഭൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സജ്ജീവ് മാറോളി, എം. മോഹനൻ എന്നിവർ പ്രസംഗിച്ചു. ശ്രീജിത്ത് ചോയൻ സ്വാഗതവും സന്ധ്യാ സുകുമാരൻ നന്ദിയും പറഞ്ഞു
സഹകരണ സ്ഥാപനങ്ങളുടെ ആധുനീകരണം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സഹകരണ സംഘം കണ്ണൂർ ജോയിന്റ് ഡയറക്ടർ ഇ രാജേന്ദ്രൻ വിഷയാവതരണം നടത്തി. കെ.യു. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. റബ്‌കോ ചെയർമാൻ കാരായി രാജൻ, സി കെ.വിജയൻ മാസ്റ്റർ, കെ.എം. രഘുരാമൻ, പി.സുരേഷ് ബാബു, മനോജ് അണിയാരത്ത്, പി.ജിതേഷ് എന്നിവർ പ്രസംഗിച്ചു. സി.പ്രദീപൻ സ്വാഗതവും പി.കെ.ബിജോയ് നന്ദിയും പറഞ്ഞു.
إرسال تعليق