ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, കേന്ദ്ര ടൂറിസം മന്ത്രാലയം കൊച്ചി ഓഫീസ്, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് 'കണ്ണൂർ കയാക്കത്തോൺ 2024' നവംബർ 24 ഞായറാഴ്ച നടന്നു. പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ നിന്ന് രാവിലെ ഏഴിന് ആരംഭിച്ച ത്സരം രാവിലെ 10 മണിയോടെ അഴീക്കൽ ബോട്ട് ടെർമിനലിൽ അവസാനിച്ചു. 11 കിലോ മീറ്റർ ദൂരത്തിലാണ് മത്സരം.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവർക്ക് പുറമെ കർണാടക, തമിഴ്‌നാട്, ഡൽഹി, ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ്, തെലങ്കാന, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർഥികളും ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.
إرسال تعليق