അഴീക്കോട് ചാൽ ബീച്ച് ഫെസ്റ്റിവൽ 2024- 25 ൻ്റെ ലോഗോ പ്രകാശനം ചെയ്തു




അഴീക്കോട് ചാൽ ബീച്ച് ഫെസ്റ്റിവൽ 2024- 25 ൻ്റെ ലോഗോ പ്രശസ്ത സിനിമാതാരം പി പി കുഞ്ഞികൃഷ്ണൻ മാഷ് പ്രകാശനം ചെയ്തു.2024ഡിസംബർ 19 മുതൽ 2025 ജനുവരി1 വരെയാണ് ബീച്ച് ഫെസ്റ്റിവൽ നടക്കുന്നത്. ലോഗോ പ്രകാശന ചടങ്ങിൽ സംഘാടകസമിതി ജനറൽ കൺവീനർ ആർ.സനീഷ് കുമാർ, സംഘാടകസമിതി ചെയർമാൻ ഇ.ശിവദാസൻ, വൈസ് ചെയർമാൻ ലത്തീഫ് ടി.പി, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ഷിസിൽ തേനായി,എം.വി ലജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
കണ്ണൂർ പൊടിക്കുണ്ട് സ്വദേശിയായ ജ്യോതിഷ് കുമാർ.വി.പിയാണ് ലോഗോ രൂപകല്പനചെയ്തത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement