സർവ്വകലാശാല വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് നവംബർ 12ന്


സർവ്വകലാശാല വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്:
കണ്ണൂർ സർവ്വകലാശാല പുരുഷ -വനിതാ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് 2024 നവംബർ 12 ചൊവ്വാഴ്ച മാടായി കോളേജിന്റെ ആഭിമുഖ്യത്തിൽ മാങ്ങാട്ടുപറമ്പ് യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു. സർവ്വകലാശാലയിലെ വിവിധ കോളേജുകളിൽ നിന്നായി 150 ഓളം കായികതാരങ്ങൾ പങ്കെടുക്കുന്നു.
വനിതാ വിഭാഗം ഭാരനിർണയം
രാവിലെ 7.30 മുതൽ 8.30 വരെയൂം പുരുഷ വിഭാഗം ഭാരനിർണയം
രാവിലെ 8 മുതൽ 9 മണി വരെയുമാണ്.
വനിതാ വിഭാഗം മത്സരങ്ങൾ 9 മണിക്ക് ആരംഭിക്കും. സർവകലാശാല കായികവിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ ജോസഫ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ശ്രീ എം വി ജോണി സമ്മാന വിതരണം നടത്തും.
കായികതാരങ്ങൾ കോളേജ് പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ യോഗ്യതാ പത്രവും കോളേജ് ഐ.ഡി കാർഡും സഹിതം 12 ന് രാവിലെ എത്തിച്ചേരേണ്ടതാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement