കൊണ്ടോട്ടി :- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആദ്യഗഡു പണം അടയ്ക്കാനുള്ള സമയപരിധി 11-ലേക്ക് നീട്ടി. ഒക്ടോബർ 30 വരെയാണ് നേരത്തെ അനുവദിച്ചിരുന്നത്. 1,30,300 രൂപയാണ് ഒന്നാം ഗഡുവായി അടക്കേണ്ടത്.
ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്‌ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ബ്രാഞ്ചിലോ, ഓൺലൈൻ ആയോ ആണ് പണം അടക്കേണ്ടത്. പണം അടച്ച് സ്ലിപ്പും അനുബന്ധ രേഖകളും 14-നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കൈമാറണം.
إرسال تعليق