ഇരിട്ടി : സംസ്ഥാന പെൻഷനേഴ്സ് അസോസിയേഷൻ അയ്യൻകുന്ന് മണ്ഡലം കമ്മറ്റിയുടെ 40ാം വാർഷികസമ്മേളനം അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കരിക്കോട്ടക്കരി പാരിഷ് ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ജോസ് ജോർജ് ഇല്ലിയ്ക്കൽ അധ്യക്ഷത വഹിച്ചു . ജില്ലാ ജനറൽ സെക്രട്ടറി കെ.സി.രാജൻ മുഖ്യപ്രഭാഷണം നടത്തി . സംഘടനിയിലേക്ക് പുതുതായി എത്തിയ 18 പുതിയ അംഗങ്ങളെ പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് സി.വി. കുഞ്ഞനന്തൻ വരവേറ്റു. കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളി വികാരി ഫാ: കുര്യാക്കോസ് കളരിയ്ക്കൽ ,അയ്യൻകുന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജെയിൻസ് മാത്യു , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോളി ജോൺ, വനിതാ ഫോറം നേതാക്കളായ പി.വി. അന്നമ്മ , വത്സമ്മ മണ്ണാപറമ്പിൽ, സംസ്ഥാന കൗൺസിൽ മെമ്പർമാരായ അഗസ്റ്റിൻ ജോസ്, ജോസ് സൈമൺ, ഇബ്രാഹിം കുട്ടി, കെ.സി. ചാക്കോ , വൈസ് പ്രസിഡന്റ് ജോയിക്കുട്ടി ജോസഫ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി കെ.വി. ജോർജ് റിപ്പോർട്ടും, ഖജാൻജി സി.ടി. മാത്യു വരവുചിലവു കണക്കുകളും അവതരിപ്പിച്ചു. യോഗത്തിൽ പ്രശസ്ത ചിത്രകാരനും സംഘടനയുടെ അംഗവുമായ പി.കെ. നന്ദനനെ ആദരിച്ചു. പുതിയ ഭാരവാഹികളായി ജോയിക്കുട്ടി ജോസഫ് (പ്രസിഡന്റ് ) ജോർജ് കാവേരി, പി.കെ. നന്ദനൻ (വൈസ്: പ്രസിഡന്റുമാർ ), സിബിച്ചൻ മഠത്തിനകം (സെക്രട്ടറി), പി.വി. സണ്ണി ( ജോ: സെക്രട്ടറി), കെ.വി. ജോർജ് ഖ്രജാൻജി) അഗസ്റ്റിൻ ജോസ് ര്രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു. നാലു വർഷമായി ക്ഷാമബത്ത , പെൻഷൻ കുടിശ്ശിക എന്നിവ അനുവദിയ്ക്കാത്ത സംസ്ഥാന സർക്കാറിന്റെ നടപടിയിലും, മെഡി സെപ് എന്ന സർക്കാറിന്റെ തട്ടിപ്പു പരിപാടിയ്ക്കും എതിരെയോഗം പ്രതിക്ഷേധം രേഖപ്പെടുത്തി .
إرسال تعليق