ഹൈടെൻഷൻ വൈദ്യുതി ലൈനിലേക്ക് മരം പൊട്ടി വീണ് ഒരു മണിക്കൂറിലേറെ ഇതുവഴിയുള്ള വാഹനഗതാഗതവും മേഖലയിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു


നേരംപോക്ക് റോഡിൽ ഹൈടെൻഷൻ വൈദ്യുതി ലൈനിലേക്ക് മരം പൊട്ടി വീണ് ഒരു മണിക്കൂറിലേറെ ഇതുവഴിയുള്ള വാഹനഗതാഗതവും മേഖലയിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ഇരിട്ടി കോ ഓപ്പ. ബാങ്ക് ഹെഡ് ഓഫീസിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തേക്കിന്റെ മുകൾ ഭാഗമാണ് ലൈനിലേക്ക് പൊട്ടിവീണത്. ഇരിട്ടി അഗ്നിശമനസേന ഏറെനേരം പരിശ്രമിച്ചാണ് വൈദ്യുതി ലൈനിൽ തൂങ്ങിക്കിടന്ന മരത്തടി ഇവിടെ നിന്നും മാറ്റി ഗതാഗതവും വൈദ്യുതിയും പുനസ്ഥാപിച്ചത് .

Post a Comment

أحدث أقدم

Join Whatsapp

Advertisement