കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് തസ്തികയിൽ ഒഴിവ്




കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി സീനിയർ റസിഡന്റ് തസ്തികയിൽ ഒഴിവുണ്ട്. എമർജൻസി മെഡിസിൻ, പൾമനറി മെഡിസിൻ, റേഡിയോ ഡയഗ്‌നോസിസ്, റേഡിയോതെറാപ്പി, ജനറൽ സർജറി, ബയോകെമിസ്ട്രി, ഫോറൻസിക് മെഡിസിൻ, ഇ.എൻ.ടി, ഒഫ്താൽ മോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, അനസ്തേഷ്യോളജി, സൈക്യാട്രി, ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ, ഫാർമക്കോളജി, ഫിസിയോളജി ഡിപ്പാർട്ട്മെന്റുകളിലാണ് ഒഴിവുള്ളത്.
നവംബർ ആറിന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. എം.ബി.ബി.എസ് കഴിഞ്ഞ് അതത് വിഭാഗത്തിൽ മെഡിക്കൽ പി.ജി ബിരുദം നേടിയിരിക്കണം. ടി.സി.എം.സി റജിസ്ട്രേഷൻ നിർബന്ധമാണ്.  
താൽപര്യമുള്ളവർ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും പ്രിൻസിപ്പാൾ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. നിയമനം കരാർ അടിസ്ഥാനത്തിൽ താത്ക്കാലികമായിരിക്കും. വിശദാംശങ്ങൾ https://gmckannur.edu.in/ എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement