കെ ജി എം ഒ എ - സംസ്ഥാന സ്പോർട്സ് മീറ്റ്; കണ്ണൂർ ചാമ്പ്യന്മാർ



കേരളത്തിലെ സർക്കാർ ഡോക്ടർമാരുടെ അംഗീകൃത സർവീസ് സംഘടനയായ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേർസ് അസോസിയേഷൻ ( കെ ജി എം ഒ എ ) യുടെ സംസ്ഥാന സ്പോർട്സ് മീറ്റ് ഒക്ടോബർ 11, 12, 13 തീയതികളിൽ കണ്ണൂരിൽ വച്ച് നടന്നു. കണ്ണൂർ യൂണിവേഴ്സിറ്റി അത് ലറ്റിക് സ്റ്റേഡിയം, യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയം, കണ്ണൂർ പോലീസ് ടർഫ് ഫുട്ബോൾ ഗ്രൗണ്ട്, ഹൈ ഫൈവ് സ്പോർട്സ് അക്കാദമി ധർമ്മശാല എന്നിവിടങ്ങളിലായി നടന്ന വിവിധ മത്സര ഇനങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായുള്ള 500 ഓളം ഡോക്ടർമാർ പങ്കെടുത്തു.

സ്പോർട്സ് മീറ്റ് കെ ജി എം ഓ എ സംസ്ഥാന പ്രസിഡണ്ട് ഡോ സുരേഷ് ടി എൻ ഉദ്ഘാടനം ചെയ്തു. 

ഡോക്ടർമാരിലെ കായിക  തൽപരത  പ്രോത്സാഹിപ്പിച്ചു  അവരുടെ ആരോഗ്യ ക്ഷമത ഉറപ്പുവരുത്താനും  ഇത്തരത്തിലുള്ള കായികമേളകൾ സഹായകരമാകും എന്ന് പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഏറ്റവും സമ്മർദ്ദമേറിയ ജോലിക്കിടയിലും മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും സ്പോർട്ട്സിനുളള പങ്ക് ഉൾക്കൊണ്ടാണ് സ്പോർട്ട്സ് മീറ്റ് ഏറെ പ്രാധാന്യത്തോടെ കെ.ജി.എം.ഒ.എ സംഘടിപ്പിക്കുന്നത്. ഓരോ വർഷവും അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് വിപുലമായിക്കൊണ്ടിരിക്കുന്ന മീറ്റ് അവർ തമ്മിലുള്ള ബന്ധം കൂടുതൽ ഉഷ്മളവും ദൃഡവുമാക്കാൻ വലിയ പങ്കു വഹിക്കുന്നുണ്ട്. മികച്ച മുന്നൊരുക്കത്തോടെ പഴുതടച്ച പ്രവർത്തനങ്ങളിലൂടെ മീറ്റിന്  കണ്ണൂർ ജില്ല ഇത്തവണ ആതിഥേയത്വം അരുളി.

ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ, വോളിബോൾ തുടങ്ങിയ ഗെയിംസ് ഇനങ്ങളിലും വിവിധ ട്രാക്ക് ഇനങ്ങളിലും മൂന്ന് ദിവസമായി മത്സരങ്ങൾ നടന്നു. മത്സരങ്ങളിൽ ആതിഥേരായ കണ്ണൂർ ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് പട്ടം നേടി.

Post a Comment

أحدث أقدم

Join Whatsapp

Advertisement