ഹെപ്പറ്റിറ്റിസ് എ വൈറസ് പകരുന്നത് എങ്ങിനെ?



ഹെപറ്റിറ്റിസ് എ വൈറസ് പകരുന്നത് മലത്തിലൂടെയാണ്. രോഗബാധിതനായ വ്യക്തി ആ വ്യക്തിക്ക് രോഗലക്ഷണങ്ങൾ കാണുന്നതിന് ഒരാഴ്ച മുന്നേ തന്നെ അയാളുടെ മലത്തിലൂടെ വൈറസ് പുറത്തു പോകാൻ ആരംഭിക്കും. ഇത് രോഗലക്ഷണങ്ങൾ ആരംഭിച്ചു മൂന്ന് ആഴ്ച വരെ തുടരും.
ഈ വൈറസ് അയാൾ ഉപയോഗിക്കുന്ന കക്കൂസ് വൃത്തിയായി സൂക്ഷിക്കുന്നില്ലെങ്കിൽ അവിടെ നിക്ഷേപിക്കപ്പെടും. അതുകക്കൂസിൽ പോയ ശേഷം അയാൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കൈകാലുകൾ കഴുകുന്നില്ലെങ്കിൽ അയാൾ കൈകൊണ്ട് തൊടുന്ന സ്ഥലത്തും വൈറസ് പറ്റിപ്പിടിക്കും. അനുകൂലമായ സാഹചര്യത്തിൽ നാലു മുതൽ എട്ട് മണിക്കൂർ വരെ ഈ വൈറസ് ഇത്തരം അന്തരീക്ഷത്തിൽ നിലനിൽക്കും. അതിനുശേഷം മറ്റൊരാൾ ഈ ഒരു പ്രതലം തൊടുകയാണെങ്കിൽ അയാളുടെ കയ്യിലേക്ക് ഈ വൈറസ് വരും. അയാൾ വൃത്തിയായി കഴുകാതെയാണ് ഭക്ഷണം കഴിക്കുന്നതെങ്കിൽ അയാളുടെ ശരീരത്തിലേക്കും ഈ വൈറസ് കടക്കും. അങ്ങനെ അയാളും രോഗിയായി മാറും.

മലത്തിലൂടെ പുറത്തേക്ക് വരുന്ന വൈറസ് വെള്ളത്തിൽ കലർന്നാൽ മാസങ്ങളോളം വെള്ളത്തിൽ ജീവിക്കും. പുറമേ തെളിവാർന്നു കാണുന്ന വെള്ളത്തിലും ഇതേ വൈറസ് ഉണ്ടാകാം. വൈറസിനെ നഗ്‌ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുകയില്ല. വെള്ളം തിളപ്പിക്കാതെയോ അല്ലെങ്കിൽ കൃത്യമായി ക്ലോറിനേറ്റ് ചെയ്ത ശുദ്ധീകരിക്കാതെയോ നേരിട്ട് ഉപയോഗിക്കുകയാണെങ്കിൽ അപ്പോഴും വൈറസ് അകത്തുകടയ്ക്കുകയും രോഗിയായി മാറുകയും ചെയ്യും. പലപ്പോഴും ജ്യൂസ് തയ്യാറാക്കാൻ ഉപയോഗിക്കുന്ന വെള്ളം ഇത്തരത്തിൽ തിളപ്പിക്കാതെയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് ജ്യൂസ് അതായത് പാർട്ടികളിലെ വെൽക്കം ഡ്രിങ്ക് പോലെയുള്ള നിന്നും പെട്ടെന്ന് തന്നെ അസുഖം പടർന്നു പിടിക്കുന്നത്. പല കുട്ടികൾക്കും ഫ്രിഡ്ജിൽ വച്ചിരിക്കുന്ന തണുത്ത വെള്ളം നേരിട്ട് കുടിക്കുന്ന ശീലമുണ്ട് പലപ്പോഴും ഫ്രിഡ്ജിലേക്ക് തണുത്ത വെള്ളം വയ്ക്കുന്നത് തിളപ്പിക്കാതെയാണ് അതുകൊണ്ട് അതിൽ നിന്നും അസുഖം ഉണ്ടാകാറുണ്ട്.

ഹെപ്പറ്റിറ്റിസ് എ തടയാൻ മൂന്ന് കാര്യങ്ങൾ

1. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. ജ്യൂസ് പോലെയുള്ള പാനീയങ്ങൾ തയ്യാറാക്കുന്നതിനും ഇത്തരം വെള്ളം മാത്രമേ ഉപയോഗിക്കാവൂ. കിണറുകളും മറ്റ് കുടിവെള്ള സ്രോതസ്സുകളും കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക
2. ടോയ്‌ലറ്റിൽ പോയതിന് ശേഷം കൈകാലുകൾ സോപ്പിട്ട് വൃത്തിയായി കഴുകുക. ടോയ്‌ലറ്റ് വൃത്തിയായി അണുനാശിനി ഉപയോഗിച്ചു കഴുകി സൂക്ഷിക്കുക
3. ഹെപ്പറ്റിറ്റിസ് എ രോഗം സ്ഥിരീകരിക്കുന്നവർ കുടുംബാംഗങ്ങളിൽ നിന്നും മറ്റുള്ളവരിൽ നിന്നും മൂന്നാഴ്ചത്തേക്ക് അകന്ന് നിൽക്കുക.

Post a Comment

أحدث أقدم

Join Whatsapp

Advertisement