സ്വകാര്യ ബസ്സ് ഉടമകളുടെ യോഗം
കണ്ണൂർ റൂറൽ പോലീസ് ജില്ലാപരിധിയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സ് ഉടമകളുടെ യോഗം മാങ്ങാട്ടുപറമ്പ് റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്നു. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പാലിവാൾ ഐ പി എസ് യോഗം ഉദ്‌ഘാടനം ചെയ്തു. അഡീഷണൽ എസ് പി എം.പി. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ബസ്സ് ഉടമകളുടെയും, ബസ്സ് സംഘടനാ നേതാക്കളുടെയും പരാതികളും നിർദ്ദേശങ്ങളും യോഗത്തിൽ ചർച്ചചെയ്തു. ജില്ലയിലെ റോഡ് അപകടങ്ങൾ കുറക്കുന്നതിനും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ബസ്സുകളുടെ മത്സര ഓട്ടം ഒഴിവാക്കുന്നതിനും ബസുകൾ സമയ നിഷ്ഠ പാലിക്കുന്നതിനും യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ യോഗം മുന്നോട്ടുവെച്ചു. ഇരിട്ടി എ എസ് പി യോഗേഷ് മന്ദയ്യ ഐ പി എസ്, തളിപ്പറമ്പ് ഡി വൈ എസ് പി പ്രദീപൻ കണ്ണിപ്പൊയിൽ, പയ്യന്നൂർ ഡി വൈ എസ് പി കെ. വിനോദ്‌കുമാർ, സ്പെഷ്യൽബ്രാഞ്ച് ഡി വൈ എസ് പി വി.കെ. വിശ്വംഭരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
إرسال تعليق