കോഴിക്കോട് ട്രെയിനില്‍ നിന്ന് വീണ് മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു. മരിച്ചത് ചെന്നൈ സ്വദേശി ശരവണന്‍ ഗോപി എന്ന ആകാശ് (27) ആണ്. മാഹിയില്‍ ബന്ധുക്കളെ കണ്ടതിനുശേഷം മംഗലാപുരം ചെന്നൈ മെയിലില്‍ തിരികെ പോകുകയായിരുന്നു. ഇതിനിടെ കോഴിക്കോട് ഇറങ്ങിയപ്പോഴാണ് അപകടം.
സംഭവത്തില്‍ റെയില്‍വേ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തെളിവെടുപ്പിന് ശേഷമേ മറ്റ് വകുപ്പുകള്‍ ചേര്‍ക്കുകയുള്ളു. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വാതിലില്‍ ഇരുന്ന് യാത്ര ചെയ്യവെ തള്ളിയിടുകയായിരുന്നുവെന്ന സംശയത്തിലാണ് ഒരാളെ കസ്റ്റഡിയില്‍ എടുത്തത്. യാത്രക്കാരില്‍ ഒരാള്‍ സംശയം പ്രകടിപ്പിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. എസി കമ്പാര്‍ട്‌മെന്റില്‍ പുതപ്പ് വിരിക്കുന്ന ഒരാളെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
إرسال تعليق