പരിയാരം :- പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രമായി സാന്ത്വന രംഗത്ത് പ്രവർത്തിച്ചുവരുന്ന ദയ ചാരിറ്റബിൾ സൊസൈറ്റിക്ക് കീഴിൽ ആംബുലൻസ് ഡ്രൈവർ കം ഓഫീസ് അറ്റൻഡർ തസ്‌തികയിലേക്കുള്ള താത്കാലിക നിയമനത്തിനായുള്ള കൂടിക്കാഴ്‌ച 21/10/2024 ന് (തിങ്കളാഴ്ച) രാവിലെ 11 മണിക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കാഷ്വാലി റ്റിക്ക് സമീപമുള്ള ദയയുടെ ഓഫീസിൽ നടക്കും.
താത്‌പര്യമുള്ള ഉദ്യോഗാർത്ഥികൾ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും പകർപ്പും സഹിതം കൃത്യസമയത്ത് തന്നെ പങ്കെടുക്കേണ്ടതാണ്. ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 45 വയസ്സിൽ കവിയരുത്. 7-ാം ക്ലാസ് പാസായിരിക്കണം. മോട്ടോർ വെഹിക്കിൾ ഹെവി ലൈസൻസ് ഉള്ളവരായിരിക്കണം.
إرسال تعليق