പായത്തെ 12 വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളാകും


ഇരിട്ടി: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പായത്തെ 12 വിദ്യാലയങ്ങളെ ഹരിതവിദ്യാലയമാക്കാനുള്ള പദ്ധതിക്ക് തുടക്കമായി. സ്‌കൂളിന് പച്ചത്തുരുത്തിനാവശ്യമായ തൈകൾ രക്ഷിതാക്കളും പി ടി എയും ചേർന്ന് കൊണ്ടുവന്ന് സംരക്ഷിച്ച് വിദ്യാലയ പരിസരം പൂർണ്ണമായും ഹരിതാഭമാക്കും. പെരുമ്പറമ്പ് യു പി സ്‌കൂളിലാണ് പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത്. തുടർന്ന് മറ്റ് വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കും. പഞ്ചായത്ത് തല ഉദ്‌ഘാടനം പ്രസിഡന്റ് പി.രജനി നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ വി. പ്രമീള അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്‌സ് പേഴ്‌സൺ ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരണം നടത്തി. വാർഡ് അംഗം ബിജു കോങ്ങാടൻ, പ്രധമാധ്യാപിക രമണി, അധ്യാപകരായ സന്തോഷ്, ദിനചന്ദ്രൻ, ഹരിത ഹർമ്മ സേനാംഗങ്ങളായ കെ.വി. സജിന, ശോഭ രാജൻ എന്നിവർ സംസാരിച്ചു. ഗ്രീൻ പോലീസ് കാഡറ്റ്, വിദ്യാർഥികൾ, പ്രേരക്മാർ, ഹരിത കർമ്മ സേന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement