വള്ളിത്തോട് കുടുംബരോഗ്യകേന്ദ്രം ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തി


ഇരിട്ടി : വള്ളിത്തോട് കുടുംബരോഗ്യകേന്ദ്രം ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ തന്തോട്, പെരുവമ്പറമ്പ് എന്നിവടങ്ങളിലെ ഹോട്ടലുകൾ, ലോഡ്ജ്കൾ, ഫാമുകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. കുടിവെള്ളം സൂക്ഷിക്കുന്ന ഓവർഹെഡ് ടാങ്കുകൾ വൃത്തിഹീനമായി കാണപ്പെട്ടതിനും 
മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ടതിനും, മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനും, ബോർഡ് പ്രദർശിപ്പിക്കാത്തതുമായ സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകുകയും ഫൈൻ ഈടാക്കുകയും ചെയ്തു . ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബിനോജ് കുറ്റ്യാനി, കെ. സിജു , പി. അബ്ദുള്ള, കെ. സി. അൻവർ, ജിതിൻ ജോർജ് എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement