സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ കീമോതെറാപ്പി നഴ്സിംഗ്



ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയും മലബാർ ക്യാൻസർ സെന്ററും ചേർന്ന് നടത്തുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ കീമോതെറാപ്പി നഴ്സിംഗ് കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. കീമോതെറാപ്പി അഡ്മിനിസ്ട്രേഷൻ, രോഗിയുടെ നിരീക്ഷണം, വിലയിരുത്തൽ, പാർശ്വഫലങ്ങൾ കൈകാര്യം ചെയ്യൽ, മരുന്നുകളുടെ പ്രയോഗം, രോഗി പരിചരണം എന്നിവയുടെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന തരത്തിലാണ് പാഠ്യപദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കരിയർ ബ്രേക്ക്‌ വന്നിട്ടുള്ള നഴ്സിംഗ് ബിരുദധാരികൾക്ക് വിജയകരമായി ജോലിയിൽ തിരികെ പ്രേവേശിക്കാനുള്ള മികച്ചൊരു അവസരമാണിത്.

 • യോഗ്യത - നഴ്സിംഗ് റെജിസ്ട്രേഷൻ ഉള്ള GNM അല്ലെങ്കിൽ BSc/MSc Nursing പഠിച്ചവർ

 • ദൈർഘ്യം- 360 മണിക്കൂർ
 
ക്ലാസ് ടൈമിംഗ് - തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.

 • മോഡ്- ഓഫ്‌ലൈൻ 

സെൻ്റർ - മലബാർ ക്യാൻസർ സെൻ്റർ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് & റിസർച്ച്), മൂഴിക്കര, തലശ്ശേരി, കണ്ണൂർ ജില്ല
 
കോഴ്‌സ് ഫീസ് - 20,000/- (സ്‌കിൽ ലോൺ ലഭ്യമാണ്)
പ്രധാന ജോബ് റിക്രൂട്ടേഴ്‌സ് :RCC, MCC, KIMS, Aster medicity and 
Rajagiri Hospital.

താൽപ്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്.
https://forms.gle/EYrafiJqTTGakzXGA

കൂടുതൽ വിവരങ്ങൾക്ക് കോൺടാക്ട് ചെയ്യുക:-   
8921437131 / 9495999641

Post a Comment

أحدث أقدم

Join Whatsapp

Advertisement