നൈപുണ്യ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ സമിതിയും സംസ്ഥാന നൈപുണ്യ വികസന മിഷനും (കെയ്‌സ്) സംയുക്തമായി സെപ്റ്റംബർ ഏഴ് ശനിയാഴ്ച നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ ഉച്ചകോടി സംഘടിപ്പിക്കുന്നു. ഏഴിന് രാവിലെ 10.30ന് കണ്ണൂർ പുതിയതെരു മാഗ്‌നറ്റ് ഹോട്ടലിൽ രജിസ്‌ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കെ വി സുമേഷ് എംഎൽഎ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ തുടങ്ങിയവർ സംസാരിക്കും.
കേരളത്തിന്റെ നൈപുണ്യ വികസനത്തിന്റെയും നൈപുണ്യം നേടിയവരെ തൊഴിലുമായി ബന്ധിപ്പിക്കുന്നതിന്റെയും നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്ന സംസ്ഥാന നൈപുണ്യ വികസന മിഷൻ ആൻഡ് സ്റ്റേറ്റ് സ്‌കിൽ സെക്രട്ടറിയേറ്റ് ഉച്ചകോടിക്ക് മേൽനോട്ടം നൽകും. ഫോൺ: 8590721016
إرسال تعليق