ഇരിട്ടി: ലൈസൻസ്ഡ് എഞ്ചിനിയേർസ് ആൻഡ് സൂപ്രവൈസേഴ്സ് അങ്ങാടിക്കടവ് യൂണിറ്റ് കൺവെൻഷൻ കരിക്കോട്ടക്കരി എസ് എച്ച് ഒ കെ.ജെ. ബിനോയി ഉദ്ഘാടനം ചെയ്തു. തുടിമരം ഫോറസ്റ്റ് ആൻഡ് റിവർ എഡ്ജ് റിസോർട്ടിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡൻറ് ജോസ് എവൺ അധ്യക്ഷത വഹിച്ചു .ഏറിയ പ്രസിഡൻറ് ബിജു തോമസ് മുഖ്യാഥിതിയായിരുന്നു. സംസ്ഥാന കമ്മറ്റി അംഗം പി.വി. ഉണ്ണികൃഷ്‌ണൻ മുഖ്യഭാഷണം നടത്തി . യൂണിറ്റ് സെക്രട്ടറി എം.ആർ. സുദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. ജോജോ ജോൺ ജേക്കബ്, നിഷ സോജി, അൽഫി അനീഷ്, സീന ഹരിപ്രസാദ്, പ്രേമരാജൻ, കെ.ടി. രാജു എന്നിവർ പ്രസംഗിച്ചു .
إرسال تعليق