ഇരട്ടി: പോലീസ് കസ്റ്റഡിയിൽ വാങ്ങിയ മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീനെ വിവിധയിടങ്ങളിലെ തെളിവെടുപ്പിന് ശേഷം തലശേരി കോടതിയിൽ ഹാജരാക്കി. നാല് ദിവസം മുൻപാണ് മൊയ്തീനെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കേളകത്തെ പഞ്ചായത്ത് അംഗത്തെ മർദ്ദിച്ച കേസിലെ തെളിവെടുപ്പിനായാണ് ഇപ്പോൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കേളകം, കരിക്കോട്ടക്കരി, ആറളം തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ നിരവധി യുഎപിഎ കേസുകൾ മൊയ്തീന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരിട്ടി പോലീസ് സ്റ്റേഷൻ പരിസരത്ത് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്.
രണ്ടുമാസം മുൻപാണ് കബനീ ദളത്തിലെ അംഗങ്ങളായ മൊയ്തീൻ അടങ്ങുന്ന നാലംഗ മാവോയിസ്റ്റ് സംഘം കൊട്ടിയൂർ അമ്പായത്തോട് ഭാഗത്തുനിന്നും ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പോലീസ് ഇത് കണ്ടെത്തിയത്. തുടർന്ന് രക്ഷപ്പെട്ട നാലു പേർ അടങ്ങിയ സംഘത്തിലെ സോമൻ, മനോജ്, മൊയ്തീൻ എന്നിവരെ പോലീസ് പിടികൂടിയത്. മൊയ്തീൻ ആലപ്പുഴയിൽ വച്ചാണ് പോലീസിന്റെ പിടിയിലാകുന്നത്.
إرسال تعليق