കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെപ്റ്റംബർ 14 ഗ്രന്ഥശാലദിനത്തിൽ ലൈബ്രറികളെ സമ്പൂർണ്ണ ഡിജിറ്റൽ കാറ്റലോഗ് ഗ്രന്ഥാലയമായി പ്രഖ്യാപിക്കും. ജില്ലയിലെ മുഴുവൻ ഗ്രന്ഥശാലകളും സമയബന്ധിത മായി ഡിജിറ്റൽ കാറ്റലോഗിങ്ങ് പൂർത്തീകരിച്ച് അതുവഴി കണ്ണൂർ ജില്ല സമ്പൂർണ കാറ്റലോഗ് ജില്ലയായി പ്രഖ്യാപനം നടത്തുന്ന പ്രവർത്തനത്തിൽ പങ്കാളികളാവണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ അഭ്യർത്ഥിച്ചു.
ഗ്രന്ഥശാല ദിനത്തിന്റെ ഭാഗമായി ഗ്രന്ഥശാലകളിൽ പതാക ഉയർത്താൽ, പുതിയ മെമ്പർമാരെ ചേർക്കൽ, പുസ്തക ശേഖരണം തുടങ്ങി പരിപാടിയും സംഘടിപ്പിക്കും
യോഗത്തിൽ ജില്ല പ്രസിഡണ്ട് മുകുന്ദൻമഠത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. വിജയൻ, സംസ്ഥാന എക്സി. മെമ്പർ എം.കെ. രമേഷ്‌കുമാർ, താലൂക്ക് സെക്രട്ടറിമാരായ കെ. ശിവകുമാർ, വി.സി. അരവിന്ദാക്ഷൻ, പവിത്രൻമൊകേരി, രജ്ഞിത്ത് കമൽ എന്നിവർ സംസാരിച്ചു.
إرسال تعليق