ഓണം ആഘോഷിക്കാൻ വൈവിധ്യമാർന്ന ഉത്പന്നങ്ങളുമായി കുടുംബശ്രീയുടെ ഓണച്ചന്തകൾ. കുടുംബശ്രീ ജില്ലാ വിപണനമേള ആന്തൂർ നഗരസഭയുടെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ എട്ട് മുതൽ 14 വരെ ധർമ്മശാലയിലെ കണ്ണൂർ ഗവ.എൻജിനീയറിങ് കോളേജിൽ നടക്കും. കുടുംബശ്രീ ജില്ലാ മിഷന്റെ ബ്രാൻഡഡ് ഉൽപ്പന്നങ്ങളായ കറി പൗഡറുകൾ, ഇൻസ്റ്റൻറ് ധാന്യ പൊടികൾ, വിവിധ തരം അച്ചാറുകൾ എന്നിവയാണ് മേളയുടെ ആകർഷണം. 81 കുടുംബശ്രീ സി ഡി എസു കളിലും ഓണച്ചന്ത സംഘടിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ ആദ്യവാരം മുതൽ ഗ്രാമ സിഡിഎസുകളിൽ രണ്ടു വീതവും നഗര സിഡിഎസുകളിൽ നാലിലധികവും മേളകൾ ആണ് ഈ വർഷം സംഘടിപ്പിച്ചിരിക്കുന്നത്. 5000 ത്തിലധികം കുടുംബശ്രീ സംരംഭങ്ങൾ ഉത്പാദിപ്പിക്കുന്ന 800ലധികം ഉൽപ്പന്നങ്ങൾ വിപണ മേളയിൽ ലഭ്യമാകും. 4500 ലധികം കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പ് അംഗങ്ങൾ ഉല്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികൾ ന്യായ വിലയിൽ ഗുണഭോക്താക്കൾക്ക് വാങ്ങാം. കുടുംബശ്രീ സംരംഭകർക്ക് വിപണി ഉറപ്പാക്കുന്നതോടൊപ്പം ഉപഭോക്താക്കൾക്ക് ഓണത്തിന് ന്യായവിലയ്ക്ക് ഏറ്റവും മികച്ച ഉല്പന്നങ്ങൾ ലഭ്യമാക്കുക എന്നതാണ് മേളയുടെ ലക്ഷ്യം.
إرسال تعليق