ശുചീകരണം സണ്ണിജോസഫ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. മാലിന്യമുക്തം നവകേരളം പദ്ധതി ഭാഗമായി നാടെങ്ങും നടക്കുന്ന ശുചീകരണ പ്രവർത്തന ഭാഗമായാണ് എടക്കാനത്തെ വിനോദസഞ്ചാര മേഖല ശുചീകരിച്ചത്.നഗരസഭയുടെ കാവ്, ജലസംരക്ഷണ
പ്രവർത്തനങ്ങളുടെ തുടർച്ചയായി എടക്കാനത്ത് നടത്തിയ ശുചീകരണത്തിൽ ഇരിട്ടി എംജി കോളേജ് എൻഎസ്‌എസ് വളന്റിയർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേന, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. വിദ്യാർഥികളുടെ ഫ്‌ളാഷ് മോബ് അവതരണവും മലിനീകരണത്തിനെതിരെ ബോധവൽകരണ മനുഷ്യച്ചങ്ങല, ശുചിത്വ പ്രതിജ്ഞ എന്നിവയും നടന്നു. നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത അധ്യക്ഷയായി. വൈസ് ചെയർമാൻ പി. പി. ഉസ്മാൻ, എംജി കോളേജ് എൻഎസ്‌എസ് പ്രോഗ്രാം ഓഫീസർ ഇ. രജീഷ്, ഹരിതകേരളം മിഷൻ ആർപി ജയപ്രകാശ് പന്തക്ക, ക്ലീൻസിറ്റി മാനേജർ കെ. വി. രാജീവൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ കെ. സോയ, കൗൺസിലർ കെ . മുരളീധരൻ എന്നിവർ സംസാരിച്ചു.
إرسال تعليق