വയോജന മെഡിക്കൽ ക്യാമ്പുകൾ നാളെ മുതൽ



കണ്ണൂർ : സംസ്ഥാന ആയുഷ് വകുപ്പ്‌ ജില്ലയിൽ 200 ഇടങ്ങളിൽ സംഘടിപ്പിക്കുന്ന സ്‌പെഷ്യൽ വയോജന മെഡിക്കൽ ക്യാമ്പുകൾ തിങ്കളാഴ്ച തുടങ്ങും.

നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പുകൾ.

ആയുർവേദം, ഹോമിയോപ്പതി, യോഗ നാച്വറോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ എല്ലാ ആയുഷ് വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചാണ് ക്യാമ്പുകൾ.

ജില്ലയിലെ മുഴുവൻ സർക്കാർ ആയുഷ് ആസ്പത്രികൾ, ഡിസ്‌പെൻസറികൾ, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ, ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററുകൾ, ട്രൈബൽ ആയുഷ് ഡിസ്‌പെൻസറികൾ എന്നിവ മുഖേന പ്രാദേശിക അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിലാണ് ക്യാമ്പുകൾ നടത്തുക.

വിദഗ്ധ രോഗ പരിശോധന, പ്രാഥമിക ലബോറട്ടറി സേവനങ്ങൾ, ബോധവത്കരണ ക്ലാസുകൾ, റഫറൽ സംവിധാനം, സൗജന്യ മരുന്ന് വിതരണം, യോഗ ക്ലാസുകൾ എന്നിവ ക്യാമ്പുകളിൽ സംഘടിപ്പിക്കും.

Post a Comment

أحدث أقدم

Join Whatsapp

Advertisement