ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തും കടവ് ബാരാപോൾ മേഖലയിൽ കാട്ടാനകളുടെ വിളയാട്ടം തുടരുന്നു. വെള്ളിയാഴ്ച രാത്രി മേഖലയിലെ കൃഷിയിടങ്ങളിൽ ഇറങ്ങിയ കാട്ടാന കച്ചേരികടവ് - പാലത്തുംകടവ് റോഡിന് സമീപം ജ വ്യാപകമായി കൃഷി നശിപ്പിച്ചു. ജെയ്സൺ മണ്ഡപത്തിൽ , ജോസ് നരിമറ്റം , ബാബു കീച്ചപ്പള്ളി , ജോസ് മടുക്കക്കുഴി , റെന്നി മടുക്കക്കുഴി എന്നിവരുടെ കൃഷിയിടത്തിലാണ് ആന നാശം വിതച്ചത് . തെങ്ങ് , കവുങ്ങ്, കശുമാവ് , വാഴ , കൊക്കോ , കുരുമുളക് തുടങ്ങി നിരവധി കാർഷിക വിളകൾ ചവിട്ടി മെതിച്ച് നശിപ്പിച്ചു . കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്നും ഇറങ്ങുന്ന കാട്ടാനകളാണ് ബാരപ്പോൾ പുഴ കടന്ന് കേരളത്തിലെ ജനവാസ മേഖലയിൽ എത്തി വ്യാപക വിതക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ഈ മേഖലയിൽ തുടരുന്ന ആനയുടെ താണ്ഡവം ജനങ്ങളിൽ ഭീതി പരത്തിയിരിക്കുകയാണ്.
കാട്ടാന ശല്യത്തിന് പരിഹാരം എന്ന നിലയിൽ സോളാർ തൂക്കുവേലി സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും പണം അനുവദിച്ചിട്ടും പ്രവർത്തി മുന്നോട്ട് നീങ്ങാത്ത അവസ്ഥയാണ്. ത്രിതല പഞ്ചയത്തും കൃഷി വകുപ്പും സംയുക്തമായി കച്ചേരിക്കടവ് പാലം മുതൽ പാലത്തുംകടവ് വരെ വരുന്ന ആറു കിലോമീറ്റർ ദൂരം വേലി നിർമ്മിക്കാൻ 53 ലക്ഷം രൂപയുടെ അനുവദിച്ചെങ്കിലും മൂന്ന് തവണ ടെൻഡർ വിളിച്ചിട്ടും എടുക്കാൻ ആളില്ലാതെ ക്യാൻസൽ ആവുകയായിഒരുന്നു. ജനങ്ങളുടെ ജീവന് ഭീക്ഷണിയായി മേഖലയിൽ വന്യമൃഗങ്ങൾ ഭീഷണി സൃഷ്ടിക്കുന്നത് തടഞ്ഞില്ലെങ്കിൽ ജനകീയ പ്രക്ഷോഭങ്ങൾ ഉൾപ്പെടെ സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് അംഗം ബിജോയി പ്ലാത്തോട്ടം പറഞ്ഞു. പണം അനുവദിച്ചിട്ടും തൂക്കുവേലിയുടെ നിർമ്മാണം വൈകുന്നത് പ്രദേശത്തെ ജനത്തോട് കാണിക്കുന്ന അവഗണന ആണെന്നും ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കൃഷി വകുപ്പ് അധികൃതർ സോളാർ തൂക്കുവേലി സ്ഥാപിക്കേണ്ട സഥലങ്ങൾ സന്ദർശിച്ചിരുന്നു . സോളാർ വേലിയുടെ നിർമ്മാണം വൈകുന്നതിൽ കടുത്ത ആശങ്കയാണ് പ്രദേശവാസികൾ അറിയിച്ചത് . ആന കൃഷി നശിപ്പിച്ച പ്രദേശങ്ങൾ ഇരിട്ടി ഫോറസ്ററ് ഓഫീസർ സി. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സന്ദർശിച്ചു . മേഖലയിൽ വനപാലസംഘം നടത്തുന്ന പെട്രോളിങ്ങ് പാലത്തുംകടവ് മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു .
إرسال تعليق