അരിയില്‍ ഷുക്കൂര്‍, ഫസല്‍ കൊലക്കേസുകള്‍ അനേഷിച്ച ഉദ്യോഗസ്ഥൻ ബിജെപിയില്‍ ചേര്‍ന്നു



കണ്ണൂര്‍: മുന്‍ ഡിവൈഎസ്പി പി സുകുമാരന്‍ ബിജെപിയില്‍ ചേര്‍ന്നു. അരിയില്‍ ഷുക്കൂര്‍, ഫസല്‍ കൊലക്കേസുകള്‍ അനേഷിച്ച ഉദ്യോഗസ്ഥനാണ് പി സുകുമാരന്‍. കണ്ണൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് നേരിട്ടെത്തിയാണ് സുകുമാരന്‍ അംഗത്വം സ്വീകരിച്ചത്.

മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍, സംസ്ഥാന സെക്രട്ടറി ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സുകുമാരന്‍ ബിജെപി അംഗമായത്. സുകുമാരന്റെ രാഷ്ട്രീയ പ്രവേശനം വരുംദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയാവാനുള്ള സാധ്യതയേറെയാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement