കീഴൂർ തെരു കാവൂട്ട് പറമ്പ് ഗണപതി മഹാദേവക്ഷേത്രത്തിലെ ശ്രീമഹാദേവന്റെ ശ്രീകോവിലിന്റെ കട്ടിളവെപ്പ് കർമ്മം നടന്നു


കീഴൂർ തെരു കാവൂട്ട് പറമ്പ് ഗണപതി മഹാദേവക്ഷേത്രത്തിലെ ശ്രീമഹാദേവന്റെ ശ്രീകോവിലിന്റെ കട്ടിളവെപ്പ് കർമ്മം ബുധനാഴ്ച നടന്നു. ക്ഷേത്ര ശില്പികളായ തമ്പാൻ ആചാരി, മാധവൻ ആചാരി, ശ്രീകുമാർ ഒറ്റപ്പാലം എന്നിവർ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഊരാളന്മാർ, ക്ഷേത്രം കോമരങ്ങൾ, പ്രസിഡന്റ് ശിവശങ്കരൻ കാക്കര, സിക്രട്ടറി എൻ. രതീഷ്‌കുമാർ, ഖജാൻജി കെ. സുമേഷ്, വിവിധ ക്ഷേത്രങ്ങളിലെ സ്ഥാനികന്മാർ, നൂറുകണക്കിന് ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement