ഇരിട്ടി : 29-ാംമത് സ്സ്ഥാന ജൂനിയർ സോഫ്റ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് ഇരിട്ടി എം ജി കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ . ശ്രീലത അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സോഫ്റ്റ് ബോൾ അസോസിയേഷൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് പ്രൊഫ. പി. മാത്യു മുഖ്യഭാഷണം നടത്തി. നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ്, കൗൺസിലർമാരായ സമീർ പുന്നാട്, എൻ. സിന്ധു, ഇരിട്ടി എം ജി കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി, പ്രിൻസിപ്പാൾ ഡോ. ആർ. സ്വരൂപ, കണ്ണൂർ സ്‌പോട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. കെ. പവിത്രൻ മാസ്റ്റർ, ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ വി.കെ. സുധീർകുമാർ ജിമിത്ത് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി അനിൽ എ ജോൺസൺ പതാക ഉയർത്തിയതോടെയാണ് മത്സരങ്ങൾ ആരംഭിച്ചത്.
ആദ്യ ദിനത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കാസർക്കോട് ആലപ്പുഴയേയും, പത്തനംതിട്ട ഇടുക്കിയേയും , കണ്ണൂർ പാലക്കാടിനേയും, മലപ്പുറം വയനാടിനേയും, തൃശ്ശൂർ എറണാകുളത്തേയും, തിരുവനന്തപുരം കൊല്ലത്തേയും പരാജയപ്പെടുത്തി.
പെൺകുട്ടികളുടെ വിഭാഗത്തിൽ പത്തനംതിട്ട വയനാടിനേയും, തൃശ്ശൂർ കോഴിക്കോടിനേയും, എറണാകുളം കാസർക്കോടിനേയും, ആലപ്പുഴ തിരുവനന്തപുരത്തേയും, പാലക്കാട് കൊല്ലത്തേയും, മലപ്പുറം കാസർക്കോടിനേയും, ആലപ്പുഴ ഇടുക്കിയേയും പരാജയപ്പെടുത്തി. പ്രാഥമിക തല മത്സരങ്ങൾ വ്യാഴാഴ്ച തുടരും. സൂപ്പർ ലീഗ് മത്സരങ്ങൾ വെള്ളിയാഴ്ച നടക്കും.
إرسال تعليق