കണ്ണൂർ ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രി പ്രതി നിധികളുടെ യോഗം ജില്ലാ മെഡിക്കൽ ഓഫീസർ പീയുഷ് എം നമ്പൂതിരിപ്പാട് വിളിച്ചു ചേർത്തു.
ജില്ലയിലെ ആരോഗ്യ വിവരങ്ങൾ സമഗ്രമാക്കുന്നതിനും വിവിധ പോർട്ടലുകൾ വഴി കൃത്യമായി രേഖപ്പെടുത്തുന്നതിനുള്ള പരിശീലനത്തിനുമായാണ് ജില്ലാ മെഡിക്കൽ ഓഫിസർ ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളുടെ മേധാവികളുടെ യോഗം വിളിച്ചു ചേർത്തത്.
കണ്ണൂർ IMA ഹാളിൽ നടന്ന യോഗത്തിൽ ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പീയുഷ് എം നമ്പൂതിരിപ്പാട് പരിപാടി ഉദ്‌ഘാടനം ചെയ്തു. സ്വകാര്യ -സർക്കാർ ഭേദമില്ലാതെ എല്ലാവരും ജനങളുടെ സമ്പൂർണ ആരോഗ്യം ലക്ഷ്യ മാക്കി പ്രവർത്തിക്കണമെന്നും അതിനായി രോഗങ്ങളുടെ ശരിയായ വിവര ശേഖരണം അനിവാര്യമാണ് എന്നും ഡി എം ഒ പറഞ്ഞു.
ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. അനിൽകുമാർ. പി കെ സർക്കാർ -സ്വകാര്യ ആരോഗ്യ ആരോഗ്യ സ്ഥാപനങ്ങളുടെ സഹകരണത്തിന്റെ പ്രാധാന്യത്തെ പറ്റി വിശദീകരിച്ചു.
വിവിധ ആരോഗ്യ പോർട്ടലുകളിലേക്ക് ആരോഗ്യ വിവരങ്ങൾ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ,ഡെപ്യൂട്ടി ഡി എം ഒ ഡോ. രേഖ കെ ടി,ജില്ലാ സർവേലൻസ് ഓഫീസർ ഡോ. സച്ചിൻ കെ സി, ആർ സി എച്ച് ഓഫീസർ ഡോ. അശ്വിൻ. ജി, ഡോ വീണ ഹർഷൻ എന്നിവർ ക്ലാസ്സെടുത്തു.
യോഗത്തിന് ജില്ലാ ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർ ടി സുധീഷ് നന്ദി പ്രകാശിപ്പിച്ചു.
إرسال تعليق