കണ്ണൂർ :- സംസ്‌ഥാന സർക്കാരിൻ്റെ 2022- 23 അക്കാദമിക വർഷത്തെ നാഷണൽ സർവീസ് സ്കീം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരും യൂണിറ്റുകളും: വി.വിജയകുമാർ (നെഹ്റു ആർട്‌സ് ആൻഡ് സയൻസ് കോളജ്, കാഞ്ഞങ്ങാട്), ഇ.പി അനീഷ്‌കുമാർ (എച്ച്എസ്എസ്, ഇരിട്ടി)
മികച്ച വൊളന്റിയർമാർ: സവിൻ ഷാജി (ഗവ.കോളജ്, തലശ്ശേരി), എ.വൈശാഖ് (ഗവ. കോളജ്, കാസർകോഗോഡ്), പി.എസ് സായന്ത് (ഇരിട്ടി ഹയർസെക്കൻഡറി സ്‌കൂൾ), ഇസബെൽ മരിയ (എംജി കോളജ്, ഇരിട്ടി), ശിൽപ പ്രദീപ് (ഡോൺബോസ്കോ കോളജ്, അങ്ങാടിക്കടവ്)
സംസ്‌ഥാനത്തെ സർവകലാശാലകളിലെ മികച്ച നാഷണൽ സർവീസ് സ്കീമിനുള്ള (എൻഎസ്എസ്) പുരസ്‌കാരം കണ്ണൂർ സർവകലാശാല നേടി. എൻഎസ്എസ് കോഓർഡിനേറ്റർ ഡോ.ടി.പി നഫീസ ബേബിയാണ് മികച്ച കോ ഓർഡിനേറ്റർ. സ്നേഹഭവനം പദ്ധതി, കൃത്രിമക്കാലുകളുടെ വിതരണം, കാൻസർ രോഗികൾക്കുള്ള കേശദാന ക്യാംപുകൾ, എൻഡോസൾഫാൻ രോഗികളുടെ സംരക്ഷണകേന്ദ്രം, പുരാവസ്തുക്കളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷൻ, ക്യാംപസുകളിൽ മാവിൻതോട്ടം നിർമിക്കൽ തുടങ്ങിയവയാണ് അവാർഡിനു പരിഗണിച്ചത്. തളിപ്പറമ്പ് സർസയിദ് കോളജിൽ ഫിസിക്സ് വിഭാഗം മേധാവിയായിരുന്ന ഡോ.നഫീസ ബേബി 2021ൽ ആണ് സർവകലാശാല വിദ്യാർഥി ക്ഷേമ വിഭാഗം ഡയറക്‌ടറും എൻഎസ്എസ് കോഓർഡിനേറ്ററുമായത്. പരേതനായ പ്രഫ.ടി.പി മുഹമ്മദ് കുഞ്ഞിയുടെ മകളും വ്യവസായ സംരംഭകനായ ടി.മുഹമ്മദിന്റെ ഭാര്യയുമാണ്.
إرسال تعليق