വയനാട്ടിലെ നൊമ്പരകാഴ്ചകൾക്ക് ആശ്വാസമായി മനസ്സിലെ മുറിവുണക്കാൻ പുഞ്ചിരി തേടി മുണ്ടക്കൈയിൽ നിന്നുമുള്ള വിദ്യാർത്ഥി സംഘം കണ്ണൂരിലെത്തി



തളിപ്പറമ്പ് :- വയനാട്ടിലെ ദുരന്തമുഖത്തെ നടുക്കുന്ന കണ്ണീർ ഓർമ്മകളിൽ നിന്നുള്ള ആശ്വാസത്തിനായി ചൂരൽമലയുടെ മക്കൾ കണ്ണൂരിലെത്തി. അവരെ അലട്ടുന്ന പ്രിയപ്പെട്ടവരുടെ വേർപാടിന്റെ മനോവേദന അൽപനേരത്തേക്കെങ്കിലും മറക്കാൻ പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്മെന്റ് പാർക്കിലെത്തുകയായിരുന്നു കുട്ടികൾ. വെള്ളാർമല ഹയർ സെക്കണ്ടറി സ്കൂളിൽ പഠിച്ചിരുന്ന 89 വിദ്യാർത്ഥികളാണ് താത്കാലിക ആശ്വാസമായി പാർക്കിലെത്തിയത്.

ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർ, വീട് നഷ്ടപ്പെട്ടവർ, സുഹൃത്തുക്കളെ നഷ്ടപ്പെട്ടവർ അങ്ങനെ ഓരോന്നും ഇല്ലാതായതിന്റെ വിങ്ങലിൽ കഴിയുന്നവരുമുണ്ടായിരുന്നു ഈ സംഘത്തിൽ. മനസ് നീറുന്ന ദുഃഖത്തിൽ നിന്നുള്ള ഒരു ഒളിച്ചോട്ടമെന്നുതന്നെ പറയാം. ഒരു മാസത്തോളമായി വരണ്ടിരുന്ന മുഖങ്ങളിൽ വിടരുന്ന പുഞ്ചിരിയായിരുന്നു ഒപ്പമുണ്ടായിരുന്നവരുടെ മനസ് നിറച്ചത്. മനസിലെ ദുഃഖം പാടെ ഒഴിവാക്കി അവർ ഓരോരുത്തരും പാർക്കിൽ ആർത്തുല്ലസിക്കുകയായിരുന്നു. രാവിലെ മുതൽ പാർക്കിനകത്തെ കാഴ്ചകൾ കണ്ടും സ്വിമ്മിങ്ങിൽ പൂളിൽ നീന്തിക്കളിച്ചും ഒരു ദിവസം അവർ ഏറെ ആഹ്ലാദത്തോടെ ചെലവഴിച്ചു. പറശ്ശിനിക്കടവ് സ്നേക്പാർക്കും സന്ദർശിച്ച് അവർ വയനാട്ടിലേക്ക് യാത്രതിരിച്ചു.

ഇന്നലെ പുലർച്ചെ 5.30 നാണ് വയനാട് ജില്ലാ മുസ്ലിം യൂത്ത് ലീഗ്, എംഎസ്എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ദുരന്തമുഖത്ത് നിന്നുള്ള സംഘം  മേപ്പാടിയിൽ നിന്നും രണ്ട് ബസ്സുകളിലായി കണ്ണൂരിലേക്ക് യാത്രതുടങ്ങിയത്. 4 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കൊപ്പം ഹയർസെക്കൻഡറി, ബിരുദ വിദ്യാർഥികളും ഉണ്ടായിരുന്നു. എംഎസ്എഫ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി ഫായിസ് തലക്കൽ, സെക്രട്ടറി റിസ്‌വാൻ, പ്രസിഡന്റ് പി.എം റിൻഷാദ്, യൂത്ത് ലീഗ് കൽപറ്റ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.ശിഹാബ് എന്നിവരുടെ നേതൃത്വത്തിൽ മേപ്പാടിയിലെ ഡോ.ഷെറിന്റെ നേതൃത്വത്തിൽ കുട്ടികളുടെ കൗൺസിലർമാരായ സുനീറ, ആസിയ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. 

പാർക്കിലെത്തിയ സംഘത്തെ കാണാൻ അഡ്വ. അബ്ദുൾ കരീം ചേലേരി, തളിപ്പറമ്പ് മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടരി മുസ്തഫ കൊടിപ്പൊയിലിനോടൊപ്പം വൈകീട്ട് അഞ്ചോടെ സ്ഥലത്തെത്തി.  ആന്തൂർ മുനിസിപ്പാലിറ്റി ലീഗ് പ്രസിഡണ്ട് മുസ്തഫ സാഹിബ്, ജനറൽ സെക്രട്ടറി കബീർ ബക്കളം, എം.എസ്.എഫ് നേതാവ് സഹദ് വാരംകടവും. അപ്പോഴേക്കും കൊളച്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി,ജനറൽ സെകട്ടറി ജാബിർ പാട്ടയം,മുനീബ് പാറാൽ, കെ.സി. മുഹമ്മദ് കുഞ്ഞി, നിയാസ് ടി.പി, മുസ്തഫ ആദം തുടങ്ങിയവരുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള ചായയും പലഹാരങ്ങളുമായി യൂത്ത് ലീഗ് സംഘം അവിടെയെത്തിയിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement