രാജ്യത്തെ പാചക വാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകൾക്ക് 39 രൂപയാണ് വർധിപ്പിച്ചത്. ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല. കൊച്ചിയിൽ 19 കിലോ സിലിണ്ടറിന്റെ പുതിയ വില 1701 രൂപയായി. പുതിയ വില ഇന്നുമുതൽ നിലവിൽ വരും.
വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ഡൽഹിയിൽ 1691.50 രൂപയായി വർധിച്ചു. 14 കിലോ ഗാർഹിക പാചകവാതകത്തിന് ഡൽഹിയിൽ 803 രൂപയാണ്. ജൂലൈ ഒന്നിന് വാണിജ്യ രൂപ സിലിണ്ടർ ഒന്നിന് 30 രൂപ കൂറച്ചിരുന്നു. ഓഗസ്റ്റിലെ വില നിർണയത്തിൽ 8.50 രൂപ കൂട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സെപ്തംബറിൽ 39 രൂപ വർധിപ്പിച്ചത്.
إرسال تعليق