ചൊക്ലി: പന്ന്യന്നൂർ പഞ്ചായത്തിലെ ചമ്പാട് മേഖലയിൽ വീണ്ടും ചുഴലിക്കാറ്റ്. സ്കൂളിന് മുകളിൽ മരം പൊട്ടിവീണു. വീടുകൾക്ക് മുകളിൽ മരം വീണ് നാശം, വൈദ്യുതിബന്ധം താറുമാറായി. താഴെ ചമ്പാട് യു.പി. നഗർ, ഓരാങ്കൂൽ പള്ളി പരിസരം, കിഴക്കേ ചമ്പാട് കനാൽ പരിസരം എന്നിവിടങ്ങളിലാണ് നാശമുണ്ടായത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ശക്തമായ കാറ്റു വീശിയത്. നിരവധി മരങ്ങൾ വീണു. പലയിടത്തും മരം വീണ് തൂണുകൾ തകർന്ന്.
إرسال تعليق